ടി20: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 133 റൺസ് വിജയലക്ഷ്യം
Wednesday, January 22, 2025 8:50 PM IST
കോൽക്കത്ത: ഇംഗ്ലണ്ടിനെതിരായ ടി20 പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 133 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 132 റൺസിൽ ഓൾഔട്ടാകുകയായിരുന്നു.
ഇംഗ്ലീഷ് ബാറ്റിംഗ് നിരയിൽ അർധസെഞ്ചുറി നേടിയ നായകൻ ജോസ് ബട്ട്ലറിന് മാത്രമാണ് തിളങ്ങാനായത്. 68 റൺസാണ് ബട്ട്ലർ എടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതം എടുത്തു.
ഇന്ന് രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറെന്ന നേട്ടവും അര്‍ഷ്ദീപ് സ്വന്തമാക്കി.