കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് ന​വ​വ​ധു​വി​നെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക​ര ഓ​ർ​ക്കാ​ട്ടേ​രി വൈ​ക്കി​ലി​ശേ​രി പു​തു​ശേ​രി താ​ഴെ​ക്കു​നി മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ന്‍റെ ഭാ​ര്യ ഫി​ദ ഫാ​ത്തി​മ (22) ആ​ണ് മ​രി​ച്ച​ത്.

പ​ട്ടാ​ണി​യി​ലെ സ്വ​ന്തം വീ​ട്ടി​ൽ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ഫി​ദ​യെ ക​ണ്ട​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഫി​ദ ഭ​ർ​തൃ​വീ​ട്ടി​ൽ​നി​ന്നു തൂ​ണേ​രി​യി​ലെ സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ​ത്. ഒ​ന്ന​ര വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു വി​വാ​ഹം.