കൊല്ലത്ത് ഒൻപതുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു, യുവാവ് പിടിയിൽ
Wednesday, January 22, 2025 3:11 PM IST
കൊല്ലം: അഞ്ചലിൽ ഒൻപതു വയസുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതിയിൽ യുവാവ് പിടിയിൽ. അഞ്ചൽ തേവർതോട്ടം കണിക്കോണം ചരുവിളപുത്തൻവീട്ടിൽ മണിക്കുട്ടൻ (35) ആണ് പോക്സോ കേസിൽ പിടിയിലായത്. അഞ്ചൽ പോലീസാണ് ഇയാളെ പിടികൂടിയത്.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മെഴുകുതിരി വാങ്ങാൻ വീട്ടിലെത്തിയ ഒൻപതുകാരനെ മണിക്കുട്ടൻ ബലമായി പിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെ ഓടി രക്ഷപെടാൻ ശ്രമിച്ച കുട്ടിയെ മണിക്കുട്ടൻ പിടികൂടി വീടിന്റെ ഹാളിലെ ജനൽ കമ്പിയിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
പിന്നീട് രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി രക്ഷകർത്താക്കളോട് വിവരങ്ങൾ പറയുകയായിരുന്നു.