വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി; യുവാവ് പിടിയില്‍
Wednesday, January 22, 2025 3:00 PM IST
കൊച്ചി: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍. ആലുവ ചൊവ്വര സ്വദേശി അനീഷിനെ(23) ആണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.
വീടിന്റെ ടെറസില്‍ ഗ്രോ ബാഗില്‍ നട്ടുവളര്‍ത്തിയ നിലയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ചെടി എക്സൈസ് സംഘം പിഴുതുമാറ്റിയിട്ടുണ്ട്.