കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ; രഹസ്യമൊഴി നൽകാൻ കലാ രാജു കോടതിയിലെത്തി
Wednesday, January 22, 2025 2:56 PM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് തട്ടിക്കൊണ്ടുപോകലിന് ഇരയായ വനിത കൗണ്‍സിലര്‍ കലാ രാജു രഹസ്യമൊഴി നൽകാൻ കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിലെത്തി. ആംബുലൻസിലാണ് കലാ രാജു കോടതിയിലെത്തിയത്.
കഴിഞ്ഞ ദിവസം ആരോഗ്യപ്രശ്നങ്ങളെ തുടർന്നു കലാ രാജു കോടതിയിൽ ഹാജരായിരുന്നില്ല. കേസിൽ കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകാനായിരുന്നു നിർദേശം.
ശനിയാഴ്ചയാണ് എൽഡിഎഫ് ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയിൽ യുഡിഎഫിന്റെ അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാനെത്തിയ കലാ രാജുവിനെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായി ആരോപണമുയർന്നത്. സ്വന്തം പാർട്ടിക്കാർ തന്നെ ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് കലാ രാജുവിന്റെ പരാതി.