തൃ​ശൂ​ര്‍: വ​ട​ക്കാ​ഞ്ചേ​രി എ​ങ്ക​ക്കാ​ട് റെ​യി​ല്‍​വേ ട്രാ​ക്കി​ന​രി​കി​ല്‍ ഒ​രു മാ​സ​ത്തി​ല്‍ അ​ധി​കം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ട്രാ​ക്കി​ന് പ​ത്തു​മീ​റ്റ​ര്‍ അ​ക​ലെ​യാ​യും ശാ​രീ​രി​ക അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.