തി​രു​വ​ന​ന്ത​പു​രം: മ​ദ്യ പ്ലാന്‍റ് അ​ഴി​മ​തി ആ​രോ​പ​ണം നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി​ക്ക് താ​ത്പ​ര്യ​മു​ള്ള ക​മ്പ​നി​ക്ക് അ​തീ​വ​ര​ഹ​സ്യ​മാ​യി അ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നെ​ന്ന് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

ഡ​ല്‍​ഹി മ​ദ്യ അ​ഴി​മ​തി വി​വാ​ദം ഉ​ണ്ടാ​ക്കി​യ ക​മ്പ​നി​ക്കാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്. ഒ​യാ​സി​സ് ക​മ്പ​നി​ക്ക് ന​ല്‍​കി​യ അ​നു​മ​തി സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്ക​ണം.

സ​ര്‍​ക്കാ​രി​ന്‍റെ ജീ​നി​ല്‍ അ​ഴി​മ​തി അ​ലി​ഞ്ഞ് ചേ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. മ​ദ്യ ക​മ്പ​നി തു​ട​ങ്ങ​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​ന് എ​ന്താ​ണ് നി​ര്‍​ബ​ന്ധം. പ്ലാ​ച്ചി​മ​ട​യി​ല്‍ കൊ​ക്ക കോ​ള ക​മ്പ​നി പൂ​ട്ടാ​ന്‍ സ​മ​രം ന​ട​ത്തി​യ ഇ​ട​തു​പ​ക്ഷ​ക്കാ​ര്‍ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

കു​ടി​വെ​ള്ള​മി​ല്ലാ​തെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ ക​ഷ്ട​പ്പെ​ടു​മ്പോ​ഴാ​ണ് പ്ര​തി​ദി​നം അ​ഞ്ചു ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ളം വേ​ണ്ടി വ​രു​ന്ന പ​ദ്ധ​തി ആ​രം​ഭി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. മ​ഴ നി​ഴ​ല്‍ പ്ര​ദേ​ശ​മാ​യ പാ​ല​ക്കാ​ട്ട് മ​ഴ വെ​ള്ളം സം​ഭ​രി​ച്ച് പ​ദ്ധതി ന​ട​പ്പാ​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദ്യം ഉ​ന്ന​യി​ച്ചു.