തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ സ​മ​രം അ​ടി​യ​ന്ത​ര​പ്ര​മേ​യ​മാ​യി നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം. ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​റ് ഘ​ടു ഡി​എ കു​ടി​ശി​ക​യു​ണ്ടെ​ന്ന് നോ​ട്ടീ​സ് ന​ല്‍​കി​യ പി.​സി.​വി​ഷ്ണു​നാ​ഥ് എം​എ​ല്‍​എ പ​റ​ഞ്ഞു.

അ​ഞ്ച് വ​ര്‍​ഷ​മാ​യി ലീ​വ് സ​റ​ണ്ട​ര്‍ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്നു. ജീ​വ​ന​ക്കാ​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ പി​ണ​റാ​യി​ക്ക് വാ​ഴ്ത്തു​പാ​ട്ട് പാ​ടി​യ ജീ​വ​ന​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ട് വേ​ദി​ക്ക് പി​ന്നി​ല്‍ പോ​യി പൊ​ട്ടി​ക്ക​ര​ഞ്ഞു. പാ​ട്ടെ​ഴു​തി​യ ആ​ള്‍​ക്ക് പു​ന​ര്‍​നി​യ​മ​നം കി​ട്ടി, എ​ന്നാ​ല്‍ ഈ ​പാ​വ​ങ്ങ​ള്‍​ക്ക് എ​ന്ത് കി​ട്ടു​മെ​ന്നും വി​ഷ്ണു​നാ​ഥ് ചോ​ദി​ച്ചു.

എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്ത് ജീ​വ​ന​ക്കാ​ര്‍​ക്ക് മി​ക​ച്ച ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ മ​റു​പ​ടി പ​റ​ഞ്ഞു. അ​ഞ്ചു​വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന അ​പൂ​ര്‍​വം സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് കേ​ര​ള​മെ​ന്നും മ​ന്ത്രി ന്യാ​യീ​ക​രി​ച്ചു.