മ​ല​പ്പു​റം: തി​രൂ​ര​ങ്ങാ​ടി​യി​ൽ വ​ൻ സ്പി​രി​റ്റ് വേ​ട്ട. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും എ​റ​ണാ​കു​ള​ത്തേ​യ്ക്ക് ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 22,000 ലി​റ്റ​റോ​ളം സ്പി​രി​റ്റാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു പാ​ല​ക്കാ​ട്ടു​നി​ന്നും എ​ത്തി​യ പോ​ലീ​സാ​ണ് ലോ​റി​യും സ്പി​രി​റ്റും പി​ടി​കൂ​ടി​യ​ത്.

ദേ​ശീ​യ പാ​ത​യോ​ര​ത്ത് ചൊ​വ്വാ​ഴ്ച രാ​ത്രി നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​ത്. ക​ന്നാ​സു​ക​ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്പി​രി​റ്റ്.

പാ​ല​ക്കാ​ട് സ്വ​ദേ​ശി​യും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​മാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.