ക്വ​ലാ​ലം​പു​ര്‍: അ​ണ്ട​ര്‍ 19 വ​നി​താ ട്വ​ന്‍റി20 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​യി​ല്‍ മ​ലേ​ഷ്യ​യ്ക്കെ​തി​രേ ഇ​ന്ത്യ​യ്ക്ക് പ​ത്തു​വി​ക്ക​റ്റി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത മ​ലേ​ഷ്യ ഉ​യ​ർ​ത്തി​യ 32 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം വെ​റും 2.5 ഓ​വ​റി​ല്‍ വി​ക്ക​റ്റ് ന​ഷ്ടം കൂ​ടാ​തെ ഇ​ന്ത്യ മ​റി​ക​ട​ന്നു.

ഓ​പ്പ​ണ​ർ​മാ​രാ​യ ഗോം​ഗ​ഡി തൃ​ഷ (12 പ​ന്തി​ല്‍ 27), ജി. ​ക​മാ​ലി​നി (നാ​ല്) എ​ന്നി​വ​രാ​ണ് ക​ണ്ണ​ട​ച്ചു തു​റ​ക്കും​മു​മ്പെ ഇ​ന്ത്യ​യ്ക്ക് ജ​യം സ​മ്മാ​നി​ച്ച​ത്.

നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ മ​ലേ​ഷ്യ​യെ 14.3 ഓ​വ​റി​ലാ​ണ് ഇ​ന്ത്യ പു​റ​ത്താ​ക്കി​യ​ത്. നാ​ല് ഓ​വ​റി​ല്‍ അ​ഞ്ച് റ​ണ്‍​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് ഹാ​ട്രി​ക്ക് ഉ​ള്‍​പ്പെ​ടെ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ വൈ​ഷ്ണ​വി ശ​ര്‍​മ​യാ​ണ് മ​ലേ​ഷ്യ​ൻ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്. ആ​യു​ഷി ശു​ക്ല എ​ട്ടു റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റും മ​ല​യാ​ളി താ​രം ജോ​ഷി​ത ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

മ​ലേ​ഷ്യ​ന്‍ നി​ര​യി​ല്‍ ഒ​രാ​ള്‍​ക്ക് പോ​ലും അ​ഞ്ചു റ​ൺ​സി​ൽ കൂ​ടു​ത​ൽ ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ഞ്ച് റ​ണ്‍​സ് വീ​തം നേ​ടി​യ ഹു​സ്‌​ന, നു​ര്‍ ആ​ലി​യ എ​ന്നി​വ​രാ​ണ് ടോ​പ് സ്‌​കോ​റ​ര്‍​മാ​ര്‍. എ​ക്സ്ട്രാ ഇ​ന​ത്തി​ൽ ല​ഭി​ച്ച 11 റ​ൺ​സ് കൂ​ടി ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ആ​തി​ഥേ​യ​രു​ടെ നി​ല അ​തീ​വ ദ​യ​നീ​യ​മാ​കു​മാ​യി​രു​ന്നു.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​ത്തോ​ടെ നാ​ലു പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പി​ൽ ഒ​ന്നാം​സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ ഒ​മ്പ​ത് വി​ക്ക​റ്റി​ന് ത​ക​ര്‍​ത്തി​രു​ന്നു. ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​യ ശ്രീ​ല​ങ്ക​യാ​ണ് ഇ​ന്ത്യ​യു​ടെ അ​ടു​ത്ത എ​തി​രാ​ളി​ക​ൾ.