ഗുളികയിൽ സൂചി; ഗൂഢാലോചന അന്വേഷിക്കണമെന്ന് ആരോഗ്യവകുപ്പ്
Tuesday, January 21, 2025 11:59 AM IST
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡിജിപിക്ക് പരാതി നൽകി. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ആഴ്ച വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും കിട്ടിയ ഗുളികയിൽ മൊട്ടു സൂചി കണ്ടെത്തിയെന്നായിരുന്നു പരാതി. ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഉരുളുകുന്ന് സ്വദേശി വസന്തയാണ് പരാതിക്കാരി.
അതേസമയം, സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. വിവാദത്തിൽ നിജസ്ഥിതി പുറത്ത് കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ചെറുവയ്ക്കൽ സ്വദേശി സത്യൻ നല്കിയ പരാതിയിലാണ് നടപടി.