തി​രു​വ​ന​ന്ത​പു​രം: കൂ​ത്താ​ട്ടു​കു​ള​ത്ത് സി​പി​എം വ​നി​താ കൗ​ണ്‍​സി​ല​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം അ​ടി​യ​ന്ത​ര​പ്ര​മേ​യ​മാ​യി സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ല്‍​എ​യാ​ണ് വി​ഷ​യം സ​ഭ നി​ര്‍​ത്തി​വ​ച്ച് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

വ​സ്ത്രാ​ക്ഷേ​പം ചെ​യ്യു​ന്ന​താ​ണോ മു​ഖ്യ​മ​ന്ത്രി എ​പ്പോ​ഴും പ​റ​യു​ന്ന സ്ത്രീ​സു​ര​ക്ഷ​യെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് ചോ​ദി​ച്ചു. കൗ​ണ്‍​സി​ല​റെ സി​പി​എ​മ്മു​കാ​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് പോ​ലീ​സ് ഒ​ത്താ​ശ​യോ​ടെ​യാ​ണെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ മാ​ഫി​യ​ക​ളു​ടെ പി​ടി​യി​ലാ​ണ്. വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നും പ്ര​തി​പ​ക്ഷം വി​മ​ര്‍​ശി​ച്ചു.

എ​ന്നാ​ല്‍ വി​ഷ​യം സ​ഭ നി​ര്‍​ത്തി​വ​ച്ച് ച​ര്‍​ച്ച ചെ​യ്യേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ച്ച​ത്. ക​ലാ രാ​ജു​വി​നെ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍റെ കാ​റി​ല്‍ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി​യു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ്ത്രീസു​ര​ക്ഷ​യ്ക്ക് കേ​ര​ളം മാ​തൃ​ക ത​ന്നെ​യാ​ണ്. കൂ​ത്താ​ട്ടുകുള​ത്ത് പോ​ലീ​സ് മ​തി​യാ​യ സു​ര​ക്ഷ​യൊ​രു​ക്കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി ന്യാ​യീ​ക​രി​ച്ചു. ക​ലാ രാ​ജു​വി​നെ സ്വാ​ധീ​നി​ക്കാ​ന്‍ ​യു​ഡി​എ​ഫ് ശ്ര​മി​ച്ചു. അ​വ​ര്‍ കൂ​റു​മാ​റി​യെ​ങ്കി​ല്‍ അം​ഗ​ത്വം രാ​ജി​വ​യ്‌​ക്കേ​ണ്ട​ത​ല്ലേ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.