തൃ​ശൂ​ര്‍: വെ​ള​പ്പാ​യ ചൈ​ന​ബ​സാ​റി​ല്‍ വി​ഷ​പ്പു​ല്ല് ക​ഴി​ച്ച് നാ​ല് പ​ശു​ക്ക​ള്‍ ച​ത്തു. വേ​ന​ല്‍​പ​ച്ച​യി​ന​ത്തി​ലെ പു​ല്ലാ​ണ് പ​ശു​ക്ക​ള്‍ ക​ഴി​ച്ച​ത്. ക്ഷീ​ര​ക​ര്‍​ഷ​ക​ന്‍ ര​വി​യു​ടെ പ​ശു​ക്ക​ള്‍ ച​ത്ത​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് തൊ​ഴു​ത്തി​ല്‍ പ​ശു​ക്ക​ളെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ വി​ഷ​പ്പു​ല്ലി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി.

ഇ​ത്ത​രം പു​ല്ലു​ക​ള്‍ പ​ശു​ക്ക​ള്‍ ഭ​ക്ഷി​ക്കാ​തി​രി​ക്കാ​ന്‍ വേ​ണ്ട മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ ക്ഷീരകർഷകർക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.