പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് മ​ദ്യ നി​ർ​മാ​ണ യൂ​ണി​റ്റി​ന് അ​നു​മ​തി ന​ൽ​കി​യ പ്ര​ദേ​ശ​ത്ത് കൊ​ടി നാ​ട്ടി സ​മ​ര​വു​മാ​യി കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും. എ​ല​പ്പു​ള്ളി​യി​ൽ ഒ​യാ​സി​സ് മ​ദ്യ​ക്ക​മ്പ​നി​ക്കു വേ​ണ്ടി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്താ​ണ് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മ​രം ന​ട​ക്കു​ന്ന​ത്. രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം നി​ല​നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്ത് മ​ദ്യ​ക്ക​മ്പ​നി തു​ട​ങ്ങാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ശ്രീ​ക​ണ്ഠ​ന്‍ പ​റ​ഞ്ഞു.

കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ സ്ഥ​ല​ത്ത് ജ​ല​മൂ​റ്റാ​ന്‍ ക​മ്പ​നി​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത് ദു​രൂ​ഹ​മാ​ണെ​ന്ന് ബി​ജെ​പി​യു​ടെ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​കെ. ഓ​മ​ന​ക്കു​ട്ട​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം പാ​ല​ക്കാ​ട് എ​ല​പ്പു​ള്ളി​യി​ൽ ബ്രൂ​വ​റി, ഡി​സ്റ്റി​ല​റി, മ​ൾ​ട്ടി ഫീ​ഡ് മ​ദ്യ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നു​ള്ള ഒ​യാ​സി​സ് കൊ​മേ​ഴ്സ്യ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി​യു​ടെ ഫ​യ​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും എ​ക്സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷും അം​ഗീ​ക​രി​ച്ച​ത് പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത്.

പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം കൊ​ട്ടി​ക്ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യും എ​ക്സൈ​സ് മ​ന്ത്രി​യും എ​ല​പ്പു​ള്ളി​യി​ൽ മ​ദ്യ​ക​ന്പ​നി സ്ഥാ​പി​ക്കാ​നു​ള്ള ഫ​യ​ൽ അം​ഗീ​ക​രി​ച്ച​തെ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഇ ​ഫ​യ​ൽ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

നി​കു​തി എ​ക്സൈ​സ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി, എ​ക്സൈ​സ് മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ ന​ൽ​കി​യ മ​ദ്യ ക​ന്പ​നി​യു​ടെ ഫ​യ​ൽ 100 ദി​വ​സം ത​ട​ഞ്ഞി​ട്ടി​രു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ വി​ജ്ഞാ​പ​നം വ​ന്ന​ശേ​ഷ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഫ​യ​ലി​ന് എ​ക്സൈ​സ് മ​ന്ത്രി അ​നു​മ​തി ന​ൽ​കി മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ട​തെ​ന്ന രേ​ഖ​ക​ൾ​കൂ​ടി പു​റ​ത്തു​വ​രു​ന്ന​തോ​ടെ കൂ​ടു​ത​ൽ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്കും ഇ​ത് ഇ​ട​യാ​ക്കും.

എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ശി​പാ​ർ​ശ ചെ​യ്ത ഫ​യ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ നി​കു​തി എ​ക്സൈ​സ് വ​കു​പ്പി​ൽ എ​ത്തി​യ​ത് 2024 ഫെ​ബ്രു​വ​രി ര​ണ്ടി​നാ​യി​രു​ന്നു. ഒ​യാ​സി​സ് മ​ദ്യ​ക​ന്പ​നി​യു​ടെ ഫ​യ​ൽ നി​കു​തി-​എ​ക്സൈ​സ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി 2024 ഫെ​ബ്രു​വ​രി 14ന് ​രാ​ജേ​ഷി​ന്‍റെ ഓ​ഫീ​സി​ലേ​ക്കു കൈ​മാ​റി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ തേ​ടി മ​ന്ത്രി​യു​ടെ ഓ​ഫീ​സ്, എ​ക്സൈ​സ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു മ​ട​ക്കി ന​ൽ​കി.

അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി താ​ഴേ​ക്ക് അ​യ​ച്ചു. ഫ​യ​ൽ ജൂ​ണ്‍ 20ന് ​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സി​ലെ​ത്തി. ജൂ​ലൈ മൂ​ന്നി​ന് രാ​വി​ലെ 12.10ന് ​ഫ​യ​ൽ എ​ക്സൈ​സ് നി​കു​തി വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി എ. ​ജ​യ​തി​ല​കി​ന് കൈ​മാ​റി. ഇ​തേ ദി​വ​സം​ത​ന്നെ ഫ​യ​ൽ പ​ഠി​ച്ച് ഒ​രു മ​ണി​ക്കൂ​റി​ന​കം ജ​യ​തി​ല​ക്, ഫ​യ​ൽ മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് അ​യ​ച്ച​താ​യും ഇ ​ഫ​യ​ൽ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്നാ​ൽ, മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ പി​ന്നീ​ട് ഫ​യ​ൽ കെ​ട്ടി​ക്കി​ട​ന്നു. ഒ​ക്‌​ടോ​ബ​ർ 18ന് ​പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു വി​ജ്ഞാ​പ​നം വ​ന്ന​തി​നു പി​ന്നാ​ലെ 24ന് ​എ​ക്സൈ​സ് മ​ന്ത്രി അം​ഗീ​ക​രി​ച്ച ഫ​യ​ൽ മു​ഖ്യ​മ​ന്ത്രി​ക്കു കൈ​മാ​റി. തു​ട​ർ​ന്ന് ന​വം​ബ​ർ 11നു ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഫ​യ​ലി​ന് അം​ഗീ​കാ​രം കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

ന​വം​ബ​ർ 13നു ​പ്ര​ഖ്യാ​പി​ച്ചി​രു​ന്ന പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ക​ൽ​പ്പാ​ത്തി ര​ഥോ​ത്സ​വ​ത്തെ തു​ട​ർ​ന്നു 20ലേ​ക്കു മാ​റ്റി​യി​രു​ന്നു. കേ​ര​ള​ത്തെ കൂ​ടു​ത​ൽ മ​ദ്യ​ത്തി​ൽ മു​ക്കാ​നു​ള്ള ഫ​യ​ലാ​ണ് ജ​നു​വ​രി 15നു ​ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ച്ച​ത്.