ക​ൽ​പ്പ​റ്റ: ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ 32 പേ​രെ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി മ​രി​ച്ച​വ​രാ​യി അം​ഗീ​ക​രി​ച്ചു. ഈ ​പ​ട്ടി​ക ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി, റ​വ​ന്യൂ - ദു​ര​ന്ത നി​വാ​ര​ണ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​സ്ഥാ​ന​ത​ല സ​മി​തി പ​രി​ശോ​ധി​ക്കും.

ഇ​വ​രു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ണാ​താ​യ​വ​രെ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രാ​യി ക​ണ​ക്കാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്കും. ഈ ​ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ന​ൽ​കി​യ എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും ന​ൽ​കും.

ഇ​വ​രു​ടെ മ​ര​ണം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ​വേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളും സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. മ​ര​ണം ര​ജി​സ്റ്റ​ർ ചെ​യ്ത് മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.