ലാലിഗ: മല്ലോർക്കയെ തകർത്ത് വിയാറയൽ
Tuesday, January 21, 2025 7:23 AM IST
മാഡ്രിഡ്: ലാലിഗ ഫുട്ബോളിൽ വിയാറയലിന് ഗംഭീര ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ മല്ലോർക്കയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു
ലോഗൻ കോസ്റ്റയും അലക്സ് ബൈനയും ഡാനി പരേജോയും യെറമി പിനോയുമാണ് വിയാറയലിനായി ഗോളുകൾ നേടിയത്. കോസ്റ്റ 20 -ാം മിനറ്റിലും ബൈന 24-ാം മിനിറ്റിലും പരേജ 26ാം മിനിറ്റിലും പിനോ 28-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ വിയാറയലിന് 33 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്.