വിവേക് രാമസ്വാമി ട്രംപ് സർക്കാരിന്റെ ഭാഗമാകില്ല; ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ ചുമതല മസ്കിനു മാത്രം
Tuesday, January 21, 2025 7:00 AM IST
വാഷിംഗ്ടൺ: വിവേക് രാമസ്വാമി ട്രംപ് സർക്കാരിന്റെ ഭാഗമാകില്ല. ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ ചുമതല ഇലോൺ മസ്കിനു മാത്രമെന്നാണ് വിവരം.
വിവേക് രാമസ്വാമി ഒഹായോ സംസ്ഥാന ഗവർണർ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ തയാറെടുക്കുന്നതിനാലാണ് പിന്മാറ്റമെന്നാണ് വിശദീകരണം. നേരത്തെ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ തലവൻമാരിലൊരാളായി വിവേക് രാമസ്വാമിയെയും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
അമേരിക്ക പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്ന് പിന്മാറുമെന്നും തീരുമാനം ഐക്യരാഷ്ട്രസഭയെ അറിയിക്കുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി.
സ്ഥാനമേറ്റതിനു പിന്നാലെ ട്രംപ് മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച എക്സിക്യൂട്ടിവ് ഓര്‍ഡറിൽ ഒപ്പുവയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി. കടന്നുകയറിയ ക്രിമിനലുകളെ പുറത്താക്കും. ട്രാൻസ് ജെന്ററുകൾക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു.
പനാമ കനാൽ തിരിച്ചുപിടിക്കും. ഇവിടെയുള്ള ചൈനയുടെ നിയന്ത്രണം നിർത്തലാക്കും എന്നും ട്രംപ് വ്യക്തമാക്കി.