കൗമാരക്കാരനെ സുഹൃത്തുക്കൾ കുത്തി കൊലപ്പെടുത്തി
Tuesday, January 21, 2025 6:20 AM IST
ന്യൂഡൽഹി: 17 കാരനെ സുഹൃത്തുക്കൾ കുത്തി കൊലപ്പെടുത്തി. ഡൽഹിയിലെ ജഹാൻഗിർപുരിയിലാണ് സംഭവം.
17കാരൻ പെൺസുഹൃത്തിനൊപ്പം തന്റെ സുഹൃത്തിന്റെ വാടക വീട്ടിലേക്ക് വന്നതായിരുന്നു. തുടർന്ന് സുഹൃത്ത് പുറത്തേക്ക് പോവുകയും ഇവർ വീട്ടിൽ നിന്നും ഇറങ്ങുകയും ചെയ്തു.
കുറച്ച് കഴിഞ്ഞ്17കാരൻ തിരിച്ചുവരികയും സുഹൃത്തിന്റെ മുറിയിലേക്ക് ഓടിക്കയറുകയും ചെയ്തു. മൂന്ന് പേർ ഈ കുട്ടിയെ പിന്തുടരുന്നുണ്ടായിരുന്നു. അവർ മുറിയിലേക്ക് അതിക്രമിച്ച് കയറുകയും ആക്രമിക്കുകയുമായിരുന്നു.