ഡൽഹിയിൽ ആംആദ്മി പാർട്ടി തന്നെ വീണ്ടും അധികാരത്തിലെത്തും: പ്രദീപ് മിത്തൽ
Tuesday, January 21, 2025 5:16 AM IST
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ആംആദ്മി പാർട്ടി വൻ വിജയം നേടുമെന്ന് ആംആദ്മി പാർട്ടിയുടെ രോഹിണി മണ്ഡലത്തിലെ സ്ഥാനാർഥി പ്രദീപ് മിത്തൽ. അരവിന്ദ് കേജരിവാൾ മുഖ്യമന്ത്രി ആകുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലെന്നും പ്രദീപ് പറഞ്ഞു.
"ഡൽഹിയിൽ ആംആദ്മി പാർട്ടി തന്നെ വീണ്ടും അധികാരത്തിലെത്തും. ആംആദ്മി സർക്കാരിന്റെ ജനപ്രിയ നയങ്ങളും പദ്ധതികളും തുടരണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. കോൺഗ്രസിനും ബിജെപിക്കും എതിരെ ജനങ്ങൾ വിധിയെഴുതും.'-പ്രദീപ് മിത്തൽ പറഞ്ഞു.
ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.