എംഡിഎംഎ വാങ്ങാന്‍ എത്തിയ യുവാവ് പിടിയിൽ
Tuesday, January 21, 2025 12:38 AM IST
കോഴിക്കോട്: എംഡിഎംഎ വാങ്ങാന്‍ എത്തിയ യുവാവ് പിടിയിൽ. നാദാപുരം ചെക്യാട് സ്വദേശി ആദര്‍ശ് ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 4.7 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
രാത്രിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ട നാട്ടുകാരന് ജനകീയ ദുരന്ത നിവാരണ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇയാളെ ചോദ്യംചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അടുക്കത്ത് സ്വദേശി അഫ്രീദ് എന്നയാള്‍ക്ക് പണം അയച്ചുകൊടുത്തതായും അതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരാള്‍ അയച്ചുനല്‍കിയ എംഡിഎംഎ ഇരിക്കുന്ന ലൊക്കേഷനും ഫോട്ടോയും അനുസരിച്ചാണ് അവിടെ എത്തിയതെന്നും ആദര്‍ശ് പറഞ്ഞു.