രഞ്ജി ട്രോഫി; മധ്യപ്രദേശിനെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
Monday, January 20, 2025 11:50 PM IST
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ മധ്യപ്രദേശിനെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന മത്സരത്തിൽ സച്ചിന് ബേബിയുടെ കീഴിലാണ് ടീം ഇറങ്ങുക.
കഴിഞ്ഞ രഞ്ജി മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് സച്ചിന് കാഴ്ചവച്ചത്. രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന താരമെന്ന ബഹുമതിയും സച്ചിന് ബേബി സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയുടെ തിരക്കിലായതിനാൽ സഞ്ജു സാംസൺ കേരളത്തിനായി കളിക്കില്ല.
ടീം: സച്ചിന് ബേബി (ക്യാപ്റ്റന്‍), രോഹന് എസ്. കുന്നുമ്മല്‍, വിഷ്ണു വിനോദ്, ബാബ അപരാജിത്,അക്ഷയ് ചന്ദ്രന്, മുഹമ്മദ് അസറുദീന്‍, സല്മാന് നിസാര്‍, ആദിത്യ സര്‍വതെ, ഷോണ്‍ റോജര്‍, ജലജ് സക്സേന,ബേസില്‍ തമ്പി, എം.ടി.നിധീഷ് , എന്‍.പി.ബേസില്‍, എന്‍.എം.ഷറഫുദീന്‍ , ശ്രീഹരി എസ്.നായര്‍