ബം​ഗ​ളൂ​രു: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ വ​ധ​ത്തി​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‍​റു​വി​ന് പ​ങ്കു​ണ്ടെ​ന്ന് ക​ർ​ണാ​ട​ക ബി​ജെ​പി എം​എ​ൽ​എ ബ​സ​ന​ഗൗ​ഡ പാ​ട്ടീ​ൽ യ​ത്‍​നാ​ൽ. ഏ​കാ​ധി​പ​തി​യാ​ക​ണം എ​ന്ന ആ​ഗ്ര​ഹം നെ​ഹ്‍​റു​വി​ന് ഉ​ണ്ടാ​യി​രു​ന്നു.

അ​തി​നാ​ലാ​ണ് ഗാ​ന്ധി വ​ധം നെ​ഹ്റു ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൂ​ന്ന് ബു​ള്ള​റ്റു​ക​ളേ​റ്റാ​ണ് ഗാ​ന്ധി​ജി മ​രി​ച്ച​ത്. ഇ​തി​ൽ ഒ​രു ബു​ള്ള​റ്റ് മാ​ത്ര​മാ​ണ് ഗോ​ഡ്സെ​യു​ടെ തോ​ക്കി​ൽ നി​ന്ന് വ​ന്ന​ത്.

ഗാ​ന്ധി​ജി​യു​ടെ ശ​രീ​ര​ത്തി​ൽ പ​തി​ച്ച ബാ​ക്കി ര​ണ്ട് ബു​ള്ള​റ്റു​ക​ൾ വ​ന്ന​തെ​വി​ടെ നി​ന്ന് എ​ന്ന​ത് ദു​രൂ​ഹ​മെ​ന്നും യത്നാ​ൽ പ​റ​യു​ന്നു.