ഉള്ളാളിലെ സഹകരണ ബാങ്ക് കവർച്ച; അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ
Monday, January 20, 2025 9:19 PM IST
ബംഗളൂരു: ഉള്ളാളിലെ സഹകരണ ബാങ്ക് കൊള്ളയടിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുനെൽവേലി സ്വദേശി മുരുഗാണ്ടി തേവർ, പ്രകാശ് (ജോഷ്വാ രാജേന്ദ്രൻ), കണ്ണൻ മണി എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 17ന് മംഗളൂരുവിലെ ഉള്ളാളിലെ സഹകരണ ബാങ്കിൽ പട്ടാപ്പകൽ 12 കോടിയോളം രൂപവില വരുന്ന സ്വർണവും അഞ്ചു ലക്ഷം രൂപയുമാണ് ഇവർ കൊള്ളയടിച്ചത്. മുംബൈ, തമിഴ്നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന മോഷ്ടാക്കളുടെ സംഘമാണ് പിടിയിലായത്.
തിരുനെൽവേലിയിൽ നിന്ന് പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തു വരുകയാണെന്ന് പോലീസ് പറഞ്ഞു.പ്രതികളുടെ കൈയിൽ നിന്ന് ഒരു വാളും രണ്ട് തോക്കുകളും മോഷ്ടിച്ച സ്വർണത്തിന്റെയും പണത്തിന്റെയും ഒരു പങ്കും കണ്ടെടുത്തി.
കേസിലെ മറ്റ് രണ്ട് പ്രതികളും പ്രദേശവാസികളാകാൻ സാധ്യതയെന്നാണ് പോലീസ് നിഗമനം. മോഷണത്തിന് ഉപയോഗിച്ച ഫിയറ്റ് കാർ പിടിച്ചെടുത്തെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.