അസഭ്യവർഷവും നഗ്നതാ പ്രദർശനവും: നടൻ വിനായകൻ വിവാദത്തിൽ
Monday, January 20, 2025 8:37 PM IST
കൊച്ചി: ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് അസഭ്യവർഷവും നഗ്നതാ പ്രദർശനവും നടത്തിയ നടൻ വിനായകൻ വിവാദത്തിൽ. വിനായകൻ ഇടയ്ക്ക് വന്ന് താമസിക്കുന്നത് കലൂരിലെ ഫ്ലാറ്റിലാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്.
സംഭവത്തിൽ നടനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും പരാതി ലഭിച്ചാൽ കേസ് എടുക്കുമെന്നും പോലീസ് പറഞ്ഞു. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും നടത്തുന്ന നടന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
മുൻപ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഇൻഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ വിനായകനെതിരെ പോലീസ് കേസ് എടുത്തിരുന്നു.