ചെ​ന്നൈ: പ​ര​ന്തൂ​ര്‍ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ൽ​ക്ക​ണ്ട് വി​ജ​യ്. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ത​മി​ഴ​ക വെ​ട്രി ക​ഴ​കം(​ടി​വി​കെ) പി​ന്തു​ണ ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ര്‍​ഷ​ക​ര്‍ രാ​ജ്യ​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​ണെ​ന്നും ത​ന്‍റെ രാ​ഷ്ട്രീ​യ യാ​ത്ര പ​ര​ന്തൂ​രി​ല്‍ നി​ന്ന് ആ​രം​ഭി​ക്കു​ക​യാ​ണെ​ന്നും വി​ജ​യ് പ​റ​ഞ്ഞു. കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും വി​ക​സ​ന​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ദ്ധ​തി പ​ര​ന്തൂ​രി​ല്‍ ന​ട​പ്പാ​ക്ക​രു​തെ​ന്നും വി​ജ​യ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

910 ദി​വ​സ​ങ്ങ​ളാ​യി പ​ര​ന്തൂ​ര്‍ വി​മാ​ന​ത്താ​വ​ള​പ​ദ്ധ​തി​ക്കെ​തി​രേ സ​മ​രം ന​ട​ക്കു​ന്നു​ണ്ട്. 2007ല്‍ ​എ​ഡി​എം​കെ​യാ​ണ് പ​ദ്ധ​തി കൊ​ണ്ടു​വ​ന്ന​ത്. ഇ​തി​നെ ഡി​എം​കെ എ​തി​ര്‍​ത്തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു.

സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​റ​ങ്ങി​യ ശേ​ഷം ന​ട​ന്‍ വി​ജ​യു​ടെ പാ​ര്‍​ട്ടി ഏ​റ്റെ​ടു​ക്കു​ന്ന ആ​ദ്യ ജ​ന​കീ​യ വി​ഷ​യ​മാ​ണി​ത്.