തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ൽ നേ​തൃ​മാ​റ്റ​ത്തി​നു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. നേ​താ​ക്ക​ളി​ൽ നി​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി അ​ഭി​പ്രാ​യം തേ​ടി. രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​ക്ക് ശേ​ഷം മു​ൻ നി​ശ്ച​യി​ച്ച​പ്ര​കാ​ര​മാ​ണ് ദീ​പ ദാ​സ് മു​ൻ​ഷി നേ​താ​ക്ക​ളെ കാ​ണു​ന്ന​ത്.

ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​ഡി.​സ​തീ​ശ​ൻ, ബെ​ന്നി ബെ​ഹ​നാ​ൻ, സ​ണ്ണി ജോ​സ​ഫ് തു​ട​ങ്ങി​യ നേ​താ​ക്ക​ളു​മാ​യാ​ണ് ഇ​ന്ന് ച​ർ​ച്ച ന​ട​ത്തി​യ​ത്. നാ​ളെ കൂ​ടു​ത​ൽ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം കെ.​സു​ധാ​ക​ര​ൻ മാ​റ​ണ​മെ​ന്ന ആ​വ​ശ്യം ഒ​രു വി​ഭാ​ഗം ഉ​ന്ന​യി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഇ​തി​നി​ടെ പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ ശൈ​ലി​ക്കെ​തി​രെ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ ഉ​യ​ർ​ന്ന ക​ടു​ത്ത കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ ഹൈ​ക്ക​മാ​ൻ​ഡി​ന് മു​ന്നി​ലെ പു​തി​യ പ്ര​തി​സ​ന്ധി​യാ​ണ്. ത​നി​ക്കെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ആ​സൂ​ത്രി​ത​മാ​ണെ​ന്ന സം​ശ​യം സ​തീ​ശ​നു​ണ്ട്.