കണ്ണൂരിൽ നിന്ന് കാണാതായ ക്രെയിൻ രാമപുരത്ത് കണ്ടെത്തി; എരുമേലി സ്വദേശി പിടിയിൽ
Monday, January 20, 2025 6:48 PM IST
കോട്ടയം : കണ്ണൂരിൽ നിന്ന് കാണാതായ ക്രെയിൻ രാമപുരത്തു നിന്ന് കണ്ടെത്തി. സംഭവത്തിൽ എരുമേലി സ്വദേശി മാർട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. മേഘ കണ്സ്ട്രക്ഷൻ കമ്പനിയുടെ ക്രെയിനാണ് ഞായറാഴ്ച കാണാതായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രെയിൻ ഒരാൾ ഓടിച്ചു കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ദേശീയപാതയിൽ കുപ്പം പാലത്തിന്റെ നിർമാണത്തിനായി നിർത്തിയിട്ട സ്ഥലത്തു നിന്നാണ് ക്രെയിൻ കാണാതായത്.
സംഭവത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.