കൊ​ച്ചി: സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​നി​യോ​ട് ദ്വ​യാ​ർ​ഥ പ്ര​യോ​ഗം ന​ട​ത്തി​യെ​ന്ന കേ​സി​ൽ റി​പ്പോ​ര്‍​ട്ട​ര്‍ ടി​വി ക​ണ്‍​സ​ള്‍​ട്ടിം​ഗ് എ​ഡി​റ്റ​ര്‍ ഡോ.​അ​രു​ണ്‍ കു​മാ​റി​നും റി​പ്പോ​ർ​ട്ട​ർ ഷാ​ബാ​സി​നും ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു.

പെ​ൺ​കു​ട്ടി​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും പ​രാ​തി​യി​ല്ലാ​ത്ത കേ​സി​ൽ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. പ​ബ്ലി​സി​റ്റി​യ്ക്ക് വേ​ണ്ടി​യു​ള്ള കേ​സാ​ണോ ഇ​ത്.

പ്ര​ഥ​മ​ദൃ​ഷ്ട്യാ ത​ന്നെ ഈ ​കേ​സ് നി​ല​നി​ൽ​ക്കി​ല്ല​ല്ലോ എ​ന്ന് പ​റ​ഞ്ഞ കോ​ട​തി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ എ​ന്തി​നാ​ണ് ഇ​ത്ത​രം കേ​സു​ക​ൾ എ​ടു​ക്കു​ന്ന​തെ​ന്നും സിം​ഗി​ൾ ബെ​ഞ്ച് ആ​രാ​ഞ്ഞു. ഹ​ർ​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് പി.​വി.​കു​ഞ്ഞി​കൃ​ഷ്ണ​നാ​ണ് രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ശി​ശു​ക്ഷേ​മ​സ​മി​തി ഡി​ജി​പി​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സാ​ണ് ഇ​രു​വ​ർ​ക്കും എ​തി​രെ പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.