നവവധു ജീവനൊടുക്കി; പോലീസ് അന്വേഷണം ആരംഭിച്ചു
Monday, January 20, 2025 4:32 PM IST
കൊല്ലം: നവവധു ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കടയ്ക്കൽ പാട്ടിവളവ് സ്വദേശി ശ്രുതി (19)നെയാണ് ഞായറാഴ്ച ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടു മാസം മുമ്പായിരുന്നു ശ്രുതിയുടെ വിവാഹം. കടയ്ക്കൽ പോലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ 1056, 0471- 2552056).