ആദിവാസി സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതി; പ്രതി അറസ്റ്റില്‍
Monday, January 20, 2025 4:17 PM IST
വയനാട്: വിശ്വാസത്തിന്റെ മറവില്‍ ആദിവാസി സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതി പിടിയില്‍. പുളിമൂട് സ്വദേശി വര്‍ഗീസ് ആണ് പിടിയിലായത്.
ബലാത്സംഗം, പട്ടിക ജാതി, പട്ടിക വര്‍ഗ അതിക്രമ നിരോധനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന സമയത്ത് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടിയാണ് തിരുനെല്ലി സ്വദേശിയായ സ്ത്രീ പരാതി നൽകിയത്.
സ്വാമിയുടേതെന്ന് പറഞ്ഞ് ജപിച്ച ചരട് കൈയിൽ കെട്ടിയ ശേഷം രോഗം മാറുമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചു. ഒരു വർഷത്തോളം പീഡനം തുടർന്നു. തനിക്കെതിരേ പ്രവര്‍ത്തിച്ചാല്‍ സ്വാമിയില്‍നിന്ന് കോപമുണ്ടാകുമെന്ന് വിശ്വസിപ്പിച്ചു.
നഗ്ന ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തിയും പ്രതി ഭീഷണിപ്പെടുത്തി. നേരത്തേ പോലീസിൽ പരാതി നൽകിയെങ്കിലും തിരുനെല്ലി പോലീസും ചില പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കിയെന്നും ഇവര്‍ ആരോപിച്ചു.