കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത ആ​ർ​ജി ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പി​ജി ഡോ​ക്ട​റെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി സ​ഞ്ജ​യ് റോ​യി​ക്ക് ജീ​വി​താ​ന്ത്യം വ​രെ ത​ട​വ് ശി​ക്ഷ. കോ​ൽ​ക്ക​ത്ത സി​ല്‍​ദാ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. പ്ര​തി 50000 രൂ​പ പി​ഴ​യും ഒ​ടു​ക്ക​ണം.

കേ​സ് അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മ​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. പെ​ണ്‍​കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം സ്റ്റേ​റ്റി​നാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. 17 ല​ക്ഷം രൂ​പ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​റു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. അ​തേ​സ​മ​യം കു​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്നും ത​ന്നെ കേ​സി​ൽ പെ​ടു​ത്തി​യ​തെ​ന്നും പ്ര​തി ഇ​ന്നും കോ​ട​തി​യി​ൽ ആ​വ​ർ​ത്തി​ച്ചു.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ഓ​ഗ​സ്റ്റ് എ​ട്ടി​ന് രാ​ത്രി​യി​ലാ​ണ് 31 കാ​രി​യാ​യ പി​ജി ഡോ​ക്ട​റെ പ്ര​തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. പി​റ്റേ​ന്ന് പു​ല​ര്‍​ച്ചെ ആ​ശു​പ​ത്രി​യി​ലെ സെ​മി​നാ​ര്‍ ഹാ​ളി​ല്‍ ഡോ​ക്ട​റു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​തേ​ത്തു​ട​ര്‍​ന്ന് ബം​ഗാ​ളി​ല്‍ ജൂ​ണി​യ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ തു​ട​ങ്ങി​യ പ്ര​ക്ഷോ​ഭം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ അ​ട​ച്ചി​ട്ട കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. 162 ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് കേ​സി​ൽ കോ​ട​തി വി​ധി പ​റ​യു​ന്ന​ത്.