ക​ൽ​പ്പ​റ്റ: ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ൻ ജീ​വ​നൊ​ടു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​ക്കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​കെ. ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​രാണ് ഹാ​ജ​രാ​യത്.

സു​ൽ​ത്താ​ൻ​ബ​ത്തേ​രി​യി​ലെ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലാ​ണ് ഇ​രു​വ​രും ഹാ​ജ​രാ​യ​ത്. കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യ്ക്കും എ​ൻ.​ഡി. അ​പ്പ​ച്ച​നും കെ.​കെ. ഗോ​പി​നാ​ഥ​നും കോ​ട​തി മു​ൻ​കൂ‍​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

ക​ൽ​പ്പ​റ്റ ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ൻ​പി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നും അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പ്ര​തി​ക​ളോ​ട് കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.

ഡി​സം​ബ​ർ 25നാ​ണ് വി​ജ​യ​നെ​യും ജി​ജേ​ഷി​നെ​യും വി​ഷം ക​ഴി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. പി​ന്നാ​ലെ 27ന് ​ഇ​രു​വ​രും മ​രി​ച്ചു.