തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ഷാ​രോ​ൺ രാ​ജ് വ​ധ​ക്കേ​സ് വി​ധി പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ വൈ​കാ​രി​ക രം​ഗ​ങ്ങ​ൾ​ക്കു സാ​ക്ഷി​യാ​യി നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി.

നി​ർ​വി​കാ​ര​യാ​യാ​ണ് പ്ര​തി ഗ്രീ​ഷ്മ വ​ധ​ശി​ക്ഷാ വി​ധി കേ​ട്ടു​നി​ന്ന​ത്. ഒ​ന്നും പ്ര​തി​ക​രി​ക്കാ​ൻ പ്ര​തി കൂ​ട്ടാ​ക്കി​യി​ല്ല. അ​തേ​സ​മ​യം, കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ ഷാ​രോ​ണി​ന്‍റെ മാ​താ​പി​താ​ക്ക​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു.

ഷാ​രോ​ണ്‍ രാ​ജ് വ​ധ​ക്കേ​സി​ല്‍ ഷാ​രോ​ണി​ന്‍റെ കാ​മു​കി​യും ഒ​ന്നാം പ്ര​തി​യു​മാ​യ ഗ്രീ​ഷ്മ​യ്ക്ക് തൂ​ക്കു ക​യ​റും മൂ​ന്നാം പ്ര​തി​യും ഗ്രീ​ഷ്മ​യു​ടെ അ​മ്മാ​വ​നു​മാ​യ നി​ർ​മ​ല്‍​കു​മാ​റി​ന് മൂ​ന്ന് വ​ർ​ഷം ത​ട​വു​മാ​ണ് ശി​ക്ഷ ല​ഭി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​ന് പു​റ​മെ ത​ട്ടി​കൊ​ണ്ടു​പോ​ക​ൽ, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ അ​ട​ക്കം വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ ഗ്രീ​ഷ്മ ചെ​യ്ത​താ​യി കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കോ​ട​തി വി​ധി​യോ​ടെ സം​സ്ഥാ​ന​ത്ത് വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ​നി​താ കു​റ്റ​വാ​ളി​യാ​യി 24 കാ​രി​യാ​യ ഗ്രീ​ഷ്‌​മ മാ​റി.