തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സ്ത്രീ​യാ​യി ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ലെ പ്ര​തി ഗ്രീ​ഷ്മ (24). സം​സ്ഥാ​ന​ത്ത് വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത്തെ വ​നി​ത കൂ​ടി​യാ​ണി​വ​ര്‍.

വി​ഴി​ഞ്ഞം ശാ​ന്ത​കു​മാ​രി വ​ധ​ക്കേ​സി​ലെ പ്ര​തി​യാ​യ റ​ഫീ​ക്ക ബീ​വി​യ്ക്കാ​ണ് ഇ​തി​ന് മു​ന്‍​പ് തൂ​ക്കു​ക​യ​ര്‍ ല​ഭി​ച്ച​ത്. നെ​യ്യാ​റ്റി​ന്‍​ക​ര അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജി എ.​എം.​ബ​ഷീ​ര്‍ ത​ന്നെ​യാ​ണ് ര​ണ്ട് കേ​സു​ക​ളി​ലും വി​ധി പ​റ​ഞ്ഞ​ത്.

2024 മേ​യ് മാ​സ​ത്തി​ലാ​യി​രു​ന്നു ശാ​ന്ത​കു​മാ​രി കേ​സി​ലെ വി​ധി​വ​ന്ന​ത്. സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​രാ​നാ​ണ് വ​യോ​ധി​ക​യാ​യ ശാ​ന്ത​കു​മാ​രി​യെ റ​ഫീ​ക്ക ബീ​വി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേ​സി​ൽ കൂ​ട്ടു​പ്ര​തി​ക​ളാ​യ വ​ള്ളി​ക്കു​ന്ന​ത്തു വീ​ട്ടി​ല്‍ അ​ല്‍ അ​മീ​ന്‍, മൂ​ന്നാം പ്ര​തി റ​ഫീ​ക്ക​യു​ടെ മ​ക​ന്‍ ഷെ​ഫീ​ക്ക് എ​ന്നി​വ​ര്‍​ക്കും വ​ധ​ശി​ക്ഷ ല​ഭി​ച്ചി​രു​ന്നു.

കൊ​ല്ലം വി​ധു​കു​മാ​ര​ന്‍ ത​മ്പി വ​ധ​ക്കേ​സി​ലെ പ്ര​തി​യാ​യ ഇ​യാ​ളു​ടെ ഭാ​ര്യ ബി​നി​ത കു​മാ​രി​ക്കും വി​ചാ​ര​ണ​ക്കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ഇ​ത് പി​ന്നീ​ട് മേ​ല്‍​ക്കോ​ട​തി ജീ​വ​പ​ര്യ​ന്തം ആ​ക്കി കു​റ​ച്ചു.

തി​രു​വ​ന​ന്ത​പു​രം മി​ലി​ട്ട​റി ക്യാ​മ്പി​ന​ടു​ത്ത് ക​ട ന​ട​ത്തി​യി​രു​ന്ന വി​ധു​കു​മാ​ര​ൻ ത​മ്പി​യെ ബി​നി​ത​യും മി​ലി​ട്ട​റി ക്യാ​മ്പി​ലെ ന​ഴ്സാ​യി​രു​ന്ന കാ​മു​ക​ൻ രാ​ജു​വും ചേ​ർ​ന്ന് ആ​സൂ​ത്രി​ത​മാ​യി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. മൃ​ത​ദേ​ഹം കാ​റി​ന്‍റെ ഡി​ക്കി​യി​ൽ കി​ട​ത്തി കൊ​ണ്ടു​പോ​യി ഊ​ട്ടി​ക്ക​ടു​ത്ത് കൊ​ക്ക​യി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് 39 പേ​രാ​ണ് വ​ധ​ശി​ക്ഷ കാ​ത്ത് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​ത്. ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ലെ വി​ധി വ​ന്ന​തോ​ടെ ഗ്രീ​ഷ്മ നാ​ല്‍​പ്പ​താ​മ​ത്തെ പ്ര​തി​യാ​യി.