മൂവാറ്റുപുഴയില്‍ സ്കൂള്‍ ബസ് കത്തിനശിച്ചു; ആര്‍ക്കും പരിക്കില്ല
Monday, January 20, 2025 11:49 AM IST
മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് സ്കൂള്‍ ബസ് കത്തിനശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വാഴക്കുളം സെന്റ് തെരേസാസ് സ്കൂളിന്റെ ബസാണ് കത്തിനശിച്ചത്.
രാവിലെ ഒമ്പതരയോടെയാണ് സംഭവം. ബസിന്റെ മുന്‍ഭാഗത്ത് പുക കണ്ടയുടനെ കുട്ടികളെ സുരക്ഷിതമായി പുറത്തിറക്കിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. അപകടസമയത്ത് 25 കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്.