ക​ണ്ണൂ​ര്‍: ഒ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞി​നെ ക​ട​ലി​ല്‍ എ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​യാ​യ അ​മ്മ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. ക​ണ്ണൂ​ര്‍ ത​യ്യി​ല്‍ സ്വ​ദേ​ശി ശ​ര​ണ്യ​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. കേ​സി​ല്‍ വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് സം​ഭ​വം.

ഏ​റെ​ക്കാ​ല​മാ​യി ഇ​വ​ര്‍ ജാ​മ്യ​ത്തി​ലാ​യി​രു​ന്നു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് ജാ​മ്യ​വ്യ​വ​സ്ഥ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ഇ​വ​ര്‍ കേ​ര​ള​ത്തി​ന് പു​റ​ത്താ​യി​രു​ന്നു താ​മ​സം.

വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ ഇ​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ഇ​വ​രെ വി​ഷം ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി. നി​ല​വി​ല്‍ ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

2020 ഫെ​ബ്രു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കാ​മു​ക​നൊ​പ്പം ജീ​വി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ശ​ര​ണ്യ കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് കേ​സ്. പ്ര​ണ​വ്-​ശ​ര​ണ്യ ദ​മ്പ​തി​മാ​രു​ടെ മ​ക​ന്‍ വി​യാ​ന്‍ എ​ന്ന കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ത​യ്യി​ല്‍ ക​ട​പ്പു​റ​ത്തെ ക​രി​ങ്ക​ല്‍ ഭി​ത്തി​ക​ള്‍​ക്കി​ട​യി​ല്‍ നി​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്തി​യ​ത്.

പ്ര​ണ​യി​ച്ച് വി​വാ​ഹി​ത​രാ​യ​വ​രാ​യി​രു​ന്നു ശ​ര​ണ്യ​യും പ്ര​ണ​വും. എ​ന്നാ​ല്‍ ഇ​വ​രു​ടെ ദാ​മ്പ​ത്യ​ത്തി​ല്‍ പി​ന്നീ​ട് പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​യി. കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യെ​ന്നാ​യി​രു​ന്നു ശ​ര​ണ്യ ആ​ദ്യം മൊ​ഴി ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ പോ​ലീ​സി​ന്‍റെ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​വ​ര്‍ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.