അതിരപ്പിള്ളിയിൽ കാട്ടാനയുടെ മസ്തകത്തിന് പരിക്ക്
Monday, January 20, 2025 11:13 AM IST
മലയാറ്റൂർ: അതിരപ്പിള്ളി വനമേഖലയിൽ കാട്ടാനയുടെ മസ്തകത്തിന് പരിക്കേറ്റു. ഈ ആനയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അതിരപ്പിള്ളിയിൽ വനംവകുപ്പ് സംഘമാണ് ആനയെ തെരയുന്നത്.
ആനയെ കണ്ടെത്തിയാൽ ചികിത്സ ആവശ്യമെങ്കിൽ ലഭ്യമാക്കാൻ പ്രത്യേക ഡോക്ടർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഡോക്ടർ ഡേവിഡ്, ഡോക്ടർ മിഥുൻ, ഡോക്ടർ ബിനോയ് എന്നിവർ അടങ്ങുന്ന സംഘത്തെയാണ് ചികിത്സയ്ക്ക് നിയോഗിച്ചിരിക്കുന്നത്.
ആനയ്ക്ക് ചികിത്സ ആവശ്യമെന്ന് കണ്ടെത്തിയാൽ മയക്കുവെടിവയ്ക്കുന്നതിനുള്ള തയാറെടുപ്പുകൾ നടത്തും. ഇതിനായി ഡോ. അരുൺ സക്കറിയയും സംഘവും ഇന്ന് വയനാട്ടിൽ നിന്നും മലയാറ്റൂരിലേയ്ക്ക് പുറപ്പെടും.