മ​ല​യാ​റ്റൂ​ർ: അ​തി​ര​പ്പി​ള്ളി വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യു​ടെ മ​സ്ത​ക​ത്തി​ന് പ​രി​ക്കേ​റ്റു. ഈ ​ആ​ന​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​കയാണ്. അ​തി​ര​പ്പി​ള്ളി​യി​ൽ വ​നം​വ​കു​പ്പ് സം​ഘമാണ് ആനയെ തെരയുന്നത്.

ആ​ന​യെ ക​ണ്ടെ​ത്തി​യാ​ൽ ചി​കി​ത്സ ആ​വ​ശ്യ​മെ​ങ്കി​ൽ ല​ഭ്യ​മാ​ക്കാ​ൻ പ്ര​ത്യേ​ക ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഡോ​ക്ട​ർ ഡേ​വി​ഡ്, ഡോ​ക്ട​ർ മി​ഥു​ൻ, ഡോ​ക്ട​ർ ബി​നോ​യ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​ത്തെ​യാ​ണ് ചി​കി​ത്സ​യ്ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ന​യ്ക്ക് ചി​കി​ത്സ ആ​വ​ശ്യ​മെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ മ​യ​ക്കു​വെ​ടി​വ​യ്ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തും. ഇ​തി​നാ​യി ഡോ. ​അ​രു​ൺ സ​ക്ക​റി​യ​യും സം​ഘ​വും ഇ​ന്ന് വ​യ​നാ​ട്ടി​ൽ നി​ന്നും മ​ല​യാ​റ്റൂ​രി​ലേ​യ്ക്ക് പു​റ​പ്പെ​ടും.