തി​രു​വ​ന​ന്ത​പു​രം: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച് നി​യ​മ​സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​ഞ്ഞു. ഭ​ര​ണ​ഘ​ട​നാമൂ​​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പി​ടി​ക്കു​ന്ന​തി​ൽ മ​ൻ​മോ​ഹ​ൻ സിം​ഗ് നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ അ​നു​സ്മ​രി​ച്ചു.

ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക ന​യ രൂ​പീ​ക​ര​ണ​ത്തി​ല്‍ കാ​ത​ലാ​യ പ​ങ്കു​വ​ഹി​ക്കു​ന്ന എ​ല്ലാ പ​ദ​വി​യും വ​ഹി​ച്ച മ​റ്റൊ​രു വ്യ​ക്തി​യും ഇ​ല്ല. സാ​ധാ​ര​ണ ഗ്രാ​മീ​ണ കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച അ​ദ്ദേ​ഹം സ്വ​ന്തം ധി​ഷ​ണ​യു​ടെ ബ​ല​ത്തി​ലാ​ണ് കേം​ബ്രി​ഡ്ജ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും ഗ​വേ​ഷ​ണ ബി​രു​ദം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

തെ​ക്കു കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളെ​പ്പോ​ലെ ഇ​ന്ത്യ​യും ക​യ​റ്റു​മ​തി​യി​ല്‍ അ​ധി​ഷ്ഠി​ത സാ​മ്പ​ത്തി​ക ന​യം സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടു​കാ​ര​നാ​യി​രു​ന്നു. 2004 ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ അ​ന്ന​ത്തെ ഭ​ര​ണ​മു​ന്ന​ണി​യെ ത​ള്ളി​യ​പ്പോ​ള്‍, ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ കൂ​ടി പി​ന്തു​ണ​യോ​ടു​കൂ​ടി അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ഒ​ന്നാം യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​ന്‍ നി​യു​ക്ത​നാ​യ​ത് മ​ന്‍​മോ​ഹ​ന്‍ സിം​ഗാ​ണ്.

അ​ന്ന​ത്തെ യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ളി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ​യും ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന് മ​ന്‍​മോ​ഹ​ന്‍​സിം​ഗ് എ​ടു​ത്ത നി​ല​പാ​ടു​ക​ള്‍ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​ത്തെ എ​ല്ലാ​വ​രെ​യും വി​സ്മ​യി​പ്പി​ച്ച പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു മ​ന്‍​മോ​ഹ​ന്‍ സിം​ഗെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ പ​റ​ഞ്ഞു. അ​ദ്ദേ​ഹം പ​ത്തു വ​ര്‍​ഷം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന​പ്പോ​ഴാ​ണ്, രാ​ജ്യ​ത്ത് അ​തു​വ​രെ നി​ല​നി​ന്നി​രു​ന്ന സാ​മ്പ​ത്തി​ക രീ​തി​ക​ള്‍​ക്ക് മാ​റ്റ​മു​ണ്ടാ​ക്കി​യ​ത്.

പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പി​ല്‍ വ​ന്ന​തോ​ടെ രാ​ജ്യ​ത്തി​ന്‍റെ ഖ​ജ​നാ​വ് നി​റ​ഞ്ഞു, എ​ക്‌​സൈ​സ് ഡ്യൂ​ട്ടി 150 ശ​ത​മാ​നം വ​ര്‍​ധി​ച്ചു. ക​സ്റ്റം​സ് ഡ്യൂ​ട്ടി​യും കൂ​ടി. രാ​ജ്യ​ത്ത് പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്ക​പ്പെ​ട്ടു. ഖ​ജ​നാ​വ് നി​റ​ഞ്ഞ​പ്പോ​ള്‍ സ​മ്പ​ത്തി​ന്‍റെ നീ​തി​പൂ​ര്‍​വ​ക​മാ​യ പു​ന​ര്‍​വി​ത​ര​ണം മ​ന്‍​മോ​ഹ​ന്‍​സിം​ഗ് മു​ന്‍​കൈ​യെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കി​യെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.