കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; യുവാവ് മരിച്ചു
Monday, January 20, 2025 10:00 AM IST
തൃശൂര്‍: കേച്ചേരി മണലിയിൽ നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചുകയറി യുവാവ് മരിച്ചു. മണലി സ്വദേശി ചുങ്കത്ത് വീട്ടിൽ ഷാജുവിന്റെ മകൻ എബിൻ(27) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മണലി സ്വദേശികളായ വിമല്‍(22), ഡിബിന്‍(22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.
ഞായറാഴ്ച രാത്രി 11:30 യോടെ മണലി തണ്ടിലം റോഡിലാണ് അപകടം. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു.