വിതുരയില്‍ കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്ക്
Monday, January 20, 2025 9:17 AM IST
തിരുവനന്തപുരം: വിതുരയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. തലത്തുത്തക്കാവ് സ്വദേശി ശിവാനന്ദന് കാണിക്ക് ആണ് നട്ടെല്ലിന് പരിക്കേറ്റത്.
ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം.
പുഴയില്‍നിന്ന് മീന്‍പിടിക്കാന്‍ എത്തിയ ഇയാളെ കാട്ടാന ചുഴറ്റി എറിയുകയായിരുന്നു. ടാപ്പിംഗ് തൊഴിലാളികളാണ് ഇയാളെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.