രാജ്യത്തെ ഞെട്ടിച്ച കോൽക്കത്ത ബലാത്സംഗക്കൊലയിൽ വിധി ഇന്ന്
Monday, January 20, 2025 9:05 AM IST
കോൽക്കത്ത: കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ ശിക്ഷാവിധി ഇന്ന്. പ്രതി സഞ്ജയ് റോയി കുറ്റക്കാരനെന്നു വിചാരണക്കോടതി ശനിയാഴ്ച കണ്ടെത്തിയിരുന്നു.
പ്രതി ഡോക്ടറെ ആക്രമിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും വ്യക്തമായതായി കോൽക്കത്ത സില്‍ദാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി അനിർബൻ ദാസ് നിരീക്ഷിച്ചു.
160 പേജുള്ള വിധിനായത്തില്‍ പോലീസിനും ആശുപത്രി അധികൃതര്‍ക്കും എതിരേ വിമര്‍ശനങ്ങളുണ്ട്. ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ മെഡിക്കല്‍ കോളജിലെ വകുപ്പ് മേധാവിയും പ്രിന്‍സിപ്പലും ഉള്‍പ്പെടെ ശ്രമിച്ചുവെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് എട്ടിന് രാത്രിയിലാണ് 31 കാരിയായ പിജി ഡോക്ടറെ പ്രതി കൊലപ്പെടുത്തിയത്. പിറ്റേന്ന് പുലര്‍ച്ചെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇതേത്തുടര്‍ന്ന് ബംഗാളില്‍ ജൂണിയര്‍ ഡോക്ടര്‍മാര്‍ തുടങ്ങിയ പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ നവംബറിൽ അടച്ചിട്ട കോടതിയിൽ വിചാരണ നടപടികൾ തുടങ്ങി. 162 ദിവസത്തിനു ശേഷമാണ് കോടതി വിധി പറയുന്നത്.