തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ഷാ​രോ​ൺ രാ​ജ് വ​ധ​ക്കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ പ്ര​തി​ക​ളു​ടെ ശി​ക്ഷ ഇ​ന്ന് വി​ധി​ക്കും. ഒ​ന്നാം പ്ര​തി ഗ്രീ​ഷ്മ, മൂ​ന്നാം പ്ര​തി​യും ഗ്രീ​ഷ്മ​യു​ടെ അ​മ്മാ​വ​നു​മാ​യ നി​ർ​മ്മ​ല കു​മാ​ര​ൻ നാ​യ​ർ എ​ന്നി​വ​രെ​യാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഷാ​രോ​ണി​നെ ഒ​ഴി​വാ​ക്കാ​ൻ കാ​മു​കി​യാ​യ ഗ്രീ​ഷ്മ ക​ഷാ​യ​ത്തി​ൽ ക​ള​നാ​ശി​നി ക​ല​ർ​ത്തി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. കൊ​ല​പാ​ത​ക​ത്തി​ന് പു​റ​മെ ത​ട്ടി​കൊ​ണ്ടു​പോ​ക​ൽ, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ അ​ട​ക്കം വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ ഗ്രീ​ഷ്മ ചെ​യ്ത​താ​യി കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​മ്മാ​വ​നാ​യ നി​ർ​മ്മ​ല​കു​മാ​ര​ൻ നാ​യ​ർ തെ​ളി​വ് ന​ശി​പ്പി​ച്ചെ​ന്നും ക​ണ്ടെ​ത്തി.

ഗ്രീ​ഷ്മ​യ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.​എ​ന്നാ​ൽ ശി​ക്ഷ​യി​ൽ പ​ര​മാ​വ​ധി ഇ​ള​വ് ന​ൽ​ക​ണ​മെ​ന്നാ​ണ് ഗ്രീ​ഷ്മ​യു​ടെ ആ​വ​ശ്യം. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യി​രു​ന്ന ഗ്രീ​ഷ്മ​യു​ടെ അ​മ്മ​യെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു. 2022 ഒ​ക്ടോ​ബ​ർ 14 ന് ​വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ഗ്രീ​ഷ്മ വി​ഷം ക​ല​ർ​ത്തി​യ ക​ഷാ​യം ഷാ​രോ​ണി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ 25 ന് ​മ​ര​ണം സം​ഭ​വി​ച്ചു.