കോ​ഴി​ക്കോ​ട്: ന​രി​ക്കു​നി പ​ള്ളി​യാ​ർ​കോ​ട്ട​യി​ൽ പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ക​യ്യേ​റ്റം. വ​നി​താ എ​സ്ഐ​യ്ക്കും ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നേ​രെ​യാ​ണ് ക​യ്യേ​റ്റ​മു​ണ്ടാ​യ​ത്.

കാ​ക്കൂ​ർ എ​സ്ഐ ജീ​ഷ്മ, എ​എ​സ്.​ഐ ദി​നേ​ശ്, സി​പി.​ഒ ര​ജീ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​ള്ളി​യാ​ർ കോ​ട്ട​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട വാ​ഹ​ന​ത്തി​ൽ ഉ​ള്ള​വ​രോ​ട് കാ​ര്യം തി​ര​ക്കി​യ​പ്പോ​ഴാ​ണ് ക​യ്യേ​റ്റ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി ബാ​ബു​രാ​ജ​ൻ, കു​റ്റി​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി പ്ര​ശാ​ന്ത്, വെ​ള്ളി​പ​റ​മ്പി​ലെ ഷ​നൂ​ബ്, നെ​ല്ലി​ക്കോ​ട സ്വ​ദേ​ശി രാ​ജേ​ഷ് എ​ന്നി​വ​രെ കൊ​ടു​വ​ള്ളി സി​ഐ അ​ഭി​ലാ​ഷ് എ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ എ​സ്ഐ ജീ​ഷ്മ​യും മ​റ്റ് ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രും താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്.