തി​രു​വ​ന​ന്ത​പു​രം: ഗു​ളി​ക​യി​ല്‍ നി​ന്ന് മൊ​ട്ടു​സൂ​ചി കി​ട്ടി​യെ​ന്ന പ​രാ​തി വ്യാ​ജ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം. ഗു​ളി​ക​യ്ക്കു​ള്ളി​ല്‍ സൂ​ചി ഇ​രു​ന്ന ല​ക്ഷ​ണ​മി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

ഗു​ളി​ക വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഈ ​നി​ഗ​മ​ന​ത്തി​ല്‍ എ​ത്തി​യ​ത്. ഇ​തേ ബാ​ച്ചി​ലെ മ​റ്റ് ഗു​ളി​ക​ക​ള്‍​ക്കും പ്ര​ശ്‌​ന​മി​ല്ല.

ഗു​ളി​ക ക​ഴി​ച്ച് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട സ്ത്രീ​ക്ക് എ​ക്‌​സ​റേ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി.

ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി പ്ര​കാ​രം ആ​ശു​പ​ത്രി ഫാ​ര്‍​മ​സി​യി​ല്‍ നി​ന്ന് വാ​ങ്ങി​യ ഗു​ളി​ക​യ്ക്കു​ള്ളി​ല്‍ മൊ​ട്ടു​സൂ​ചി ക​ണ്ടെ​ത്തി​യെ​ന്ന പ​രാ​തി​യു​മാ​യി മേ​മ​ല ഉ​രു​ളു​രു​ന്ന് സ്വ​ദേ​ശി​നി വ​സ​ന്ത​യാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.