രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ബോർഡംഗവും വ്യവസായിയുമായ സി.പി. പോള്‍ അന്തരിച്ചു
Sunday, January 19, 2025 12:29 PM IST
ചാലക്കുടി: രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ബോർഡംഗവും ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാനുമായ സി.പി. പോള്‍ (83) അന്തരിച്ചു. ചാലക്കുടിയിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച മൂന്നിന് ചാലക്കുടി സെന്റ് മേരീസ് ഫോറോന ദേവാലയത്തിൽ നടക്കും.
കുന്ദംകുളം സ്വദേശിയായിരുന്ന ചുങ്കത്ത് പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചാലക്കുടിയില്‍ ഹാർഡ്വെയർ വ്യാപാരത്തിലൂടെയാണ് വ്യവസായ മേഖലയിലേക്ക് കടന്നുവരുന്നത്. പിന്നീട് അദ്ദേഹം സ്വര്‍ണവ്യാപാരരംഗത്തേക്ക് കടക്കുകയുമായിരുന്നു.
ചാലക്കുടി, കൊല്ലം, കരുനാഗപ്പള്ളി, തൃശൂര്‍, കൊച്ചി, അങ്കമാലി, ഇരിങ്ങാലക്കുട ഉള്‍പ്പെടെയുള്ള നഗരങ്ങളിലായി പത്തോളം ജ്വല്ലറി ഷോറൂമുകളുടെ ഉടമയാണ്. നന്മ നിറഞ്ഞ ചാലക്കുടി എന്ന ഒരു ഗ്രന്ഥവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഭാര്യ: ലില്ലി. മക്കള്‍: രാജി, രാജീവ്, രഞ്ജിത്ത്, രേണു. മരുമക്കള്‍: ഡോ.ടോണി തളിയത്ത്, അനി, ഡയാന, അഭി ഡേവിസ്