ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ പാ​രാ​ഗ്ലൈ​ഡിം​ഗി​നി​ടെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മ​രി​ച്ചു. ര​ണ്ട് ജി​ല്ല​ക​ളി​ലാ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കാ​ൻ​ഗ്ര, കു​ളു ഗു​ജ​റാ​ത്ത്, ത​മി​ഴ്‌​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ധ​ർ​മ​ശാ​ല​യ്ക്ക​ടു​ത്തു​ള്ള ഇ​ന്ദ്രു​നാ​ഗ് പാ​രാ​ഗ്ലൈ​ഡിം​ഗ് സൈ​റ്റി​ൽ അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്നു​ള്ള ഭാ​വ​സ​ർ ഖു​ഷി ടേ​ക്ക് ഓ​ഫി​നി​ടെ വീ​ണ് മ​രി​ച്ചു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹാ​യി​ക്ക് വീ​ഴ്ച​യി​ൽ പ​രി​ക്കു​ണ്ട്. പ​രി​ക്കേ​റ്റ​യാ​ളെ ചി​കി​ത്സ​യ്ക്കാ​യി ത​ണ്ട മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​യ​ച്ച​താ​യി എ​എ​സ്പി കം​ഗ്ര വീ​ർ ബ​ഹാ​ദൂ​ർ പ​റ​ഞ്ഞു.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ, വെ​ള്ളി​യാ​ഴ്‌​ച വൈ​കു​ന്നേ​രം കു​ളു ജി​ല്ല​യി​ലെ ഗാ​ർ​സ ലാ​ൻ​ഡിം​ഗ് സൈ​റ്റി​ന് സ​മീ​പം പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നു​ള്ള ജ​യേ​ഷ് റാം(28)​ആ​ണ് മ​രി​ച്ച​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹാ​യി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. 100 അ​ടി മു​ക​ളി​ൽ വ​ച്ച് ര​ണ്ട് പാ​രാ​ഗ്ലൈ​ഡു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ഹാ​യി​യെ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ഭാ​ര​തീ​യ ന്യാ​യ സ​ൻ​ഹി​ത​യി​ലെ സെ​ക്ഷ​ൻ 125 (അ​ശ്ര​ദ്ധ​മൂ​ലം മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന് അ​പ​ക​ട​മു​ണ്ടാ​കു​ന്ന പ്ര​വൃ​ത്തി), 106 (അ​ശ്ര​ദ്ധ​മൂ​ലം മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​ക​ൽ) എ​ന്നി​വ പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.