ഹാട്രിക്ക് വിജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്; ആദ്യ ഇലവൺ പുറത്തുവിട്ടു
Saturday, January 18, 2025 6:43 PM IST
കൊച്ചി: ഐഎസ്എല്ലിൽ തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് കേരള ബാസ്റ്റേഴ്സ് അൽപ്പസമയത്തിനുള്ളിൽ കളത്തിലിറങ്ങും. കൊച്ചി ജവഹർ ലാൽ നെഹ്രു സ്റ്റേഡിയത്തിൽ 7.30 മുതലാണ് മത്സരം. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളി.
മത്സരത്തിനുള്ള ആദ്യ ഇലവൺ കേരള ബ്ലാസ്റ്റേഴ്സ് പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ടീമിലെത്തിയ മോണ്ടിനെഗ്രൻ താരം ദുഷാൻ ലഗാതോറും ടീമിലിടം നേടി. പകരക്കാരുടെ പട്ടികയിലാണ് താരം ഉള്ളത്.
ബ്ലാസ്റ്റേഴ്സിന്റെ ഇലവൺ: അഡ്രിയാൻ ലൂണ, സച്ചിൻ സുരേഷ്(ഗോൾകീപ്പർ), സന്ദീപ് സിംഗ്, മിലോസ് ഡ്രിൻസിച്ച്, ഹോർമിപാം റുയ്വ, ഐയ്ബൻ ഡോഹ്ലിംഗ്, ഫ്രെഡി, വിഭിൻ മോഹനൻ, കോറു സിംഗ്, നോവ സദോയ്, ക്വാമി പെപ്ര.
പകരക്കാർ: സോം, അമാവിയ, സഹീഫ്, ദുഷാൻ ലഗേതോർ, ഡാനിഷ് ഫറൂഖ്, ബിജോയ്, ജെസൂസ് ജിമെനസ്, ശ്രീക്കുട്ടൻ, യോഹെന്പ.