വിജയ് ഹസാരെ ട്രോഫി ഫൈനൽ: കർണാടകയ്ക്ക് കൂറ്റൻ സ്കോർ, സ്മരൺ രവിചന്ദ്രന്‍ സെഞ്ചുറി
Saturday, January 18, 2025 5:49 PM IST
വഡോദര: വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത കർണാടകയ്ക്ക് കൂറ്റൻ സ്കോർ. 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 348 റൺസാണ് കർണാടക എടുത്തത്.
സ്മരൺ രവിചന്ദ്രന്റെ സെഞ്ചുറിയുടേയും അർധസെഞ്ചുറി നേടിയ മിന്നി കൃഷ്ണന് ശ്രീജിതിന്റെയും അഭിനവ് മനോഹറിന്റെയും പ്രകടനത്തിന്റെ മികവിലാണ് കർണാടക വന്പൻ സ്കോർ നേടിയത്.
92 പന്തിൽ 101 റണ്‍സെടുത്ത സ്മരണ്‍ രവിചന്ദ്രനാണ് കര്‍ണാടകയുടെ ടോപ് സ്കോറര്‍. കൃഷ്ണന് ശ്രീജിത്ത് 74 പന്തില്‍ 78 റണ്‍സടിച്ചപ്പോള്‍ അഭിനവ് മനോഹര്‍ 42 പന്തില്‍ 79 റൺസടിച്ചു.
വിദര്‍ഭക്കായി ദര്ശന് നാല്ക്കണ്ടെയും നചികേത് ഭൂതെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കര്‍ണാടകയുടെ തുടക്കം പാളിയിരുന്നു. 15 ഓവറില്‍ 67 റണ്‍സെടുക്കുന്നതിനിടെ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍(31), ദേവ്ദത്ത് പടിക്കല്‍(8), അനീഷ് കെ വി(23) എന്നിവരെ നഷ്ടമായി പതറിയ കര്‍ണാടകയെ നാലാം വിക്കറ്റില്‍ സ്മരണ്‍ രവിചന്ദ്രനും കൃഷ്ണൻ ശ്രീജിത്തും ചേര്‍ന്ന്160 റണ്‍സ് കൂട്ടുകെട്ടാണ് കർണാടകയെ കരകയറ്റിയത്.