കൊ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി കൈ​ത​പ്പൊ​ഴി​ലി​ൽ മ​ക​ൻ‌ അ​മ്മ​യെ വെ​ട്ടി​ക്കൊ​ന്നു. അ​ടി​വാ​രം 30 ഏ​ക്ക​ർ കാ​യി​ക്ക​ൽ സു​ബൈ​ദ​യാ​ണ് മ​രി​ച്ച​ത്.

മ​ക​ൻ ആ​ഷി​ഖാ​ണ് സു​ബൈ​ദ​യെ വെ​ട്ടി​യ​ത്. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് സു​ബൈ​ദ​യു​ടെ സ​ഹോ​ദ​രി ഷ​ക്കീ​ല​യു​ടെ പു​തു​പ്പാ​ടി ചോ​യി​യോ​ടു​ള്ള വീ​ട്ടി​ൽ വ​ച്ചാ​ണ് സം​ഭ​വം.

അ​സു​ഖ​ബാ​ധി​ത​യാ​യ സു​ബൈ​ദ​യെ കാ​ണാ​ൻ ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ​താ​യി​രു​ന്നു ആ​ഷി​ഖ്. മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യി​രു​ന്ന ആ​ഷി​ഖ് ബം​ഗ​ളൂ​രു​വി​ലെ ല​ഹ​രി വി​മു​ക്തി കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു .

ബ്രെ​യി​ൻ ട്യൂ​മ‍​ർ ബാ​ധി​ച്ച സു​ബൈ​ദ ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​വ​രു​ടെ ശ​രീ​രം ത​ള​ർ​ന്നി​രു​ന്നു. ഇ​ന്ന് സു​ബൈ​ദ​യെ കാ​ണാ​നെ​ത്തി​യ ആ​ഷി​ഖ്, ഉ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞു. പിന്നീട് പോലീസ് ഇയാളെ പിടികൂടി.

മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.